കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ജീത്തു അഷ്റഫ് ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ഒ.ടി.ടി റിലീസിനെത്തുന്നു. മാര്‍ച്ച് 20ന് നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ. ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാകും.
ഫെുബ്രുവരി 20 ന് റിലീസിനെത്തിയ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇതിനോടകം 50 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. സമീപകാലത്തായി കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ക്ക് ലഭിച്ചതില്‍വെച്ച് ഉയര്‍ന്ന കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്‍റെ അഞ്ചാം പാതിര, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളും നേരത്തെ 50 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.
ഇരട്ട, നായാട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്‍റെ സംവിധായകൻ.