യൂറോപ്പിലെ ലാത്വിയയിൽ ഒഴുക്കിൽപ്പെട്ട് മലയാളി വിദ്യാർഥിയെ കാണാതായി. ഇടുക്കി ആനച്ചാൽ സ്വദേശി ആൽബിൻ ഷിന്റോയാണ് കാണാതായത്. മറൈൻ എൻജിനീയറിങ് കോഴ്സ് പഠിക്കുന്നതിനായി ആറ് മാസം മുൻപാണ് ആൽബിൻ വിദേശത്തേക്ക് പോയത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടന്നാണ് വീട്ടുകാർക്ക് കിട്ടിയ വിവരം. കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ ആൽബിന്റെ വീട്ടിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. ആൽബിനെ കണ്ടെത്താൻ കേന്ദ്ര സർക്കാർ സഹായിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.