TOPICS COVERED

ആടു ജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജോർദാനി നടൻ ആകിഫ് നജം. സൗദി അറേബ്യൻ ജനതയോട് മാപ്പ് പറയുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിയിച്ചത്. സൗദി അറേബ്യയെയും സൗദി ജനതയേയും മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. സിനിമ പുറത്തുവന്നതോടെയാണ് യഥാർത്ഥ കഥ മനസ്സിലായതെന്നും തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സിനിമ കണ്ടപ്പോഴാണ് സൗദിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  അതേസമയം ആടുജീവിതത്തിലെ വില്ലനായ അറബിയുടെ വേഷത്തിൽ അഭിനയിച്ചതിന് ഒമാൻ നടൻ താലിബ് അൽ ബലൂഷിക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയെന്ന തരത്തിൽ വന്ന വാർത്തകളെ അദ്ദേഹം നിഷേധിച്ചു. സിനിമയുടെ ഭാഗമാകാനായതിൽ ഏറെ സന്തോഷവാനാണെന്നും ഇപ്പോൾ കേരളത്തിലുള്ള അദ്ദേഹം വ്യക്തമാക്കി.  

ENGLISH SUMMARY: