three-babies-in-10-months

TOPICS COVERED

പത്ത് മാസത്തിനുള്ളില്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കി സോഷ്യല്‍മീഡിയയില്‍ വൈറലായി യുവതി. ഓസ്‌ട്രേലിയയിലാണ് സംഭവം. രണ്ടു പ്രസവത്തിലായാണ് ഇവര്‍ക്ക് മൂന്നുകുട്ടികളുണ്ടായത്. 

സ്റ്റീവി എന്ന പെണ്‍കുഞ്ഞിനാണ് സരിറ്റ ആദ്യം ജന്മം നല്‍കിയത്. സരിറ്റയുടെ 28–ാമത്തെ വയസിലായിരുന്നു അത്.  മൂത്ത കുട്ടി ജനിച്ച് വെറും പത്ത് ആഴ്ച ആയപ്പോഴാണ് 41കാരിയായ സരിറ്റ ഹോളണ്ട്  രണ്ടാമതും ഗര്‍ഭിണിയായത്. സ്കാനിങ്ങില്‍ ഇരട്ടക്കുട്ടികളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ 30 ആഴ്ചയും അഞ്ച് ദിവസവും കഴിഞ്ഞ ദിവസം സരിറ്റ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. മാസം തികയാതെയാണ് യുവതി പ്രസവിച്ചത്.  ഈ വിവരങ്ങളെല്ലാം സരിറ്റ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 

എന്‍റെ മൂത്തമകള്‍ക്ക് പത്ത് ആഴ്ച പ്രായമായപ്പോഴാണ് ഞാന്‍ രണ്ടാമതും ഗര്‍ഭിണിയായത്. ഇരട്ടകുട്ടികളാണ് വയറ്റില്‍ വളരുന്നതെന്ന് അറിഞ്ഞതോടെ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായി ഞാന്‍. വലിയ പ്രശ്നങ്ങള്‍ ഒന്നും സംഭവിക്കാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.മൂന്ന് കുട്ടികള്‍ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും, മൂന്ന് കുട്ടികള്‍ക്കും ഇപ്പോള്‍ പതിമൂന്ന് വയസായിയെന്നും മൂന്നുപേരും ഇപ്പോള്‍ സ്കൂളില്‍ പഠിക്കുകയാണെന്നും സരിറ്റ കൂട്ടിച്ചേര്‍ത്തു. മക്കള്‍ വളരുന്നതനുസരിച്ച് ജീവിത ചിലവും വര്‍ധിക്കുകയാണെന്നും യുവതി വിഡിയോയില്‍ പറയുന്നു. 

കുട്ടികളുടെ ഫോട്ടോയും യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ നിരവധിയാളുകളാണ് ചിത്രത്തിന് കമന്‍റുമായെത്തുന്നത്.