2023 ഒക്ടോബർ 7 ആരും മറന്ന് കാണില്ല. ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത അറ്റാക്ക് അന്നായിരുന്നു. ആത്മാഭിമാനം തകർന്ന ഇസ്രയേൽ പിന്നീട് ആരംഭിച്ച സംഹാരതാണ്ഡവത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഹിസ്ബുള്ളയും ഹമാസും. ഇതുവരെ കൊന്നൊടുക്കിയ  നേതാക്കളെ കൗണ്ട് ചെയ്താൽ ഞെട്ടും. ഒന്നും രണ്ടുമല്ല... ഹസൻ നസ്റല്ല ഉൾപ്പടെ 10 പേർ.... 

ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടത് ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് വിഭാഗം കമാന്‍ഡർ ഹസന്‍ ഖലീല്‍ യാസിനാണ്. ദേ അല്പ സമയം മുമ്പായിരുന്നു ആ കൊല.. നേതാക്കന്മാരെയെല്ലാം ഉന്മൂലനം ചെയ്യുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. 85 വയസാണ് അദ്ദേഹത്തിന്റെ പ്രായം. നോക്കൂ ഈ പ്രായത്തിലും പ്രാണഭയം മൂലം ഒളിവിൽ കഴിയേണ്ടി വരുന്ന ​ഗതികേട്.. 

ഒരു വർഷത്തിനിടെ ഇസ്രയേൽ കൊല്പപെടുത്തിയ ഹിസ്ബുല്ല, ഹമാസ് നേതാക്കൾ 

 1-  ജനുവരി 2ന് ഹമാസ് ഉപമേധാവി സാലിഹ് അൽ അരൂരി 

2 - ജൂൺ 12ന് മെയിൻ ഫീൽഡ് കമാൻഡർ തലീബ് അബ്ദുല്ല 

3 - ജൂലൈ 3ന് കമാൻഡർ മുഹമ്മദ് നാസർ 

4 - ജൂലൈ 13ന് മുഹമ്മദ് ദായിഫ് - ഇദ്ദേഹമായിരുന്ന ഒക്ടോബർ 7ലെ ആക്രമണത്തിന്റെ തല

5 ജൂലൈ 30ന് നസ്റള്ളയുടെ വലംകൈയ്യായ ഫുഅദ് ഷുക്കർ 

 6  ജൂലൈ 31ന് ഹമാസ് മേധാവി ഇസ്മായിൽ ഹനിയ

7- സെപ്റ്റംബർ 20ന് അഹമ്മദ് വഹ്ബി

8  സെപ്റ്റംബർ 20ന് ഓപ്പറേഷൻസ് കമാൻഡർ ഇബ്രാഹിം ആക്വിൽ 

9 സെപ്റ്റംബർ 24ന് റോക്കറ്റ് വിഭാഗം കമാൻഡർ ഇബ്രാഹിം ഖുബൈസി 

10-  സെപ്റ്റംബർ 28 ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ല 

11 സെപ്റ്റംബർ 29ന് ഹസന്‍ ഖലീല്‍ 

ഹിസ്ബുല്ലൻ നേതൃനിരയിൽ ഇസ്രയേൽ വധിക്കുന്ന ഏറ്റവും ഉയർന്ന നേതാവാണ് ഹസൻ നസ്റല്ല. അദ്ദേഹത്തിന്റെ മരണം ഇറാനും ഹിസ്ബുല്ലയ്ക്കും കനത്ത തിരിച്ചടിയാണ്. ഹിസ്ബുല്ല മേധാവിയുടെ മകൾ സൈനബ് നസ്റല്ലയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇസ്രയേൽ അധിനിവേശത്തിനെതിരെ 3 ദശകത്തിലേറെയായി പോരാട്ടം തുടരുന്ന, ഹിസ്ബുല്ലയ്ക്കും, അവരെ പിന്തുണയ്ക്കുന്ന ഇറാനും കനത്ത ആഘാതമാണ് നസ്റല്ലയുടെ തലയെടുക്കൽ. 

കഴിഞ്ഞ മൂന്ന് ദശാബ്ദമായി ഹിസ്ബുല്ലയുടെ ജീവവായുവായിരുന്നു ഹസൻ നസ്റല്ല. അയാളുടെ വിയോ​ഗമുണ്ടാക്കുന്ന ശൂന്യത ഹിസ്ബുള്ളയ്ക്ക് വലിയ ആഘാതമാണ്. നീണ്ട  18 വർഷത്തെ അധിനിവേശത്തിന് അന്ത്യം കുറിച്ചുകൊണ്ട്, 2000 ൽ ഇസ്രയേലിനെ രാജ്യത്ത് നിന്ന് തുരത്തിയതിന്റെ മാസ്റ്റർ പ്ലാൻ നസ്റല്ലയുടേതായിരുന്നു. ഇന്നയാളില്ല, 2006ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെയാണ് നസ്റല്ല ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി മാറിയത്. അയാളുടെ അഭാവത്തിൽ ഹിസ്ബുള്ളയ്ക്ക് ഇനി എന്ത് സംഭവിക്കണമെന്ന് കണ്ടറിയണം.... 

ENGLISH SUMMARY:

11 Hezbollah Hamas Leaders Killed by Israel