indonasia-pleasure-marriage

TOPICS COVERED

വിനോദ സഞ്ചാരികളായി എത്തുന്ന ടൂറിസ്​റ്റുകള്‍ക്ക് ലൈംഗീകത ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഒരു താല്‍ക്കാലിക ഭാര്യ. ഇന്തൊനേഷ്യയുടെ പടിഞ്ഞാറന്‍ മേഖലയായ പുങ്കാക്കിലാണ് ഈ വിചിത്ര സമ്പദായം നിലനില്‍ക്കുന്നത്. പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതിനായി ഇവര്‍ പണവും നല്‍കും. പകരം ഇവര്‍ ടൂറിസ്​റ്റുകളുടെ ലൈംഗിക ആവശ്യങ്ങളും വീട്ടുജോലികളും മറ്റും ചെയ്​തുകൊടുക്കും. വിനോദസഞ്ചാരികള്‍ രാജ്യം വിട്ടുപോകുന്നതോടെ ബന്ധം അവസാനിക്കുന്നു. ബന്ധം വേര്‍പിരിഞ്ഞതിനു ശേഷമാവും ടൂറിസ്റ്റുകള്‍ പോകുന്നത്. 

ഏജന്‍സികളിലൂടെയാണ് താല്‍ക്കാലിക വിവാഹങ്ങള്‍ നടക്കുന്നത്. മുമ്പ് വിനോദസഞ്ചാരികളും സ്​ത്രീകളും തമ്മിലാണ് ഇടപാട് നടന്നിരുന്നത്. എന്നാല്‍ ഏജന്‍സികള്‍ നിലവില്‍ വന്നതോടെ ചൂഷണവും നടക്കുന്നു. ഇവര്‍ക്ക് ലഭിക്കുന്ന പണത്തിന്‍റെ ഒരു പങ്ക് ഏജന്‍റുമാര്‍ തട്ടിയെടുക്കുന്നുണ്ട്. ദാരിദ്ര്യം മൂലമാണ് പല പെണ്‍കുട്ടികള്‍ക്ക് ഇത്തരം താല്‍ക്കാലിക വിവാഹത്തിലേക്ക് പോകേണ്ടി വരുന്നത്. 

ഈ വിവാദ സമ്പ്രദായം 'ആനന്ദ വിവാഹങ്ങള്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. 20 വിവാഹങ്ങള്‍ വരെ ചെയ്​ത സ്​ത്രീകള്‍ വരെ പ്രദേശത്തുണ്ടെന്നും 17 കാരിക്ക് 50കാരനെ വിവാഹം കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത്തരം വിവാഹങ്ങളും വിവാഹമോചനങ്ങളും കൂടുതലായി നടക്കുന്നതുകൊണ്ട് പുങ്കാക്ക് ഇപ്പോള്‍ 'വിവാഹ മോചന ഗ്രാമം' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 

വിനോദ സഞ്ചാരത്തേയും സമ്പദ്​വ്യവസ്ഥയേയും തന്നെ സ്വാധീനിക്കാന്‍ പറ്റുന്ന തരത്തില്‍ ഈ സമ്പ്രദാം വളര്‍ന്നിരിക്കുകയാണ് രാജ്യത്ത്. നിയമപ്രകാരം ഇന്തൊനേഷ്യയില്‍ ഈ വിവാഹങ്ങള്‍ക്ക് അംഗീകാരമില്ല. എന്നാല്‍ ഈ വിവാഹങ്ങള്‍ പിടിക്കപ്പെട്ടാല്‍ നിയമങ്ങളുടെ ലംഘനം നടത്തിയതിനുള്ള പിഴയും തടവ് ശിക്ഷയും ലഭിക്കും

ENGLISH SUMMARY:

practice of having a temporary wife to meet the needs of tourist in Indonesia