TOPICS COVERED

അഞ്ച് വര്‍ഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍ പിങ്ങും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയത് റഷ്യ.  മോദിയുമായും ഷിയുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു കസാനിലെ കാഴ്ചകള്‍. ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയുള്ള ഫോട്ടോഷൂട്ടും കൗതുകമുണര്‍ത്തി. 

ബ്രിക്സ് ഉച്ചകോടിക്കുമുന്‍പായി കസാനില്‍ രാഷ്ട്രനേതാക്കളുടെ ഫോട്ടോ ഷൂട്ട്. നടുവില്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിന്‍. ഇടത്തും വലത്തുമായി നരേന്ദ്രമോദിയും ഷി ചിന്‍പിങ്ങും. പുതിയ ലോകക്രമത്തില്‍ മൂന്ന് ശക്തികളുടെയും സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു രംഗം. വൈകിട്ട് നരേന്ദ്രമോദി– ഷി ചിന്‍പിങ് ഉഭയകക്ഷി ചര്‍ച്ച. 

ചര്‍ച്ച നടക്കുന്ന ഹോളിലേക്ക് നടന്നുവന്ന പ്രധാനമന്ത്രി കൈകൊടുക്കാന്‍ ഒരുങ്ങിയെങ്കിലും ഷി ചിന്‍ പിങ്ങ് പോഡിയത്തിലേക്ക് ആനയിച്ചു. പിന്നെ ഹസ്തദാനം. അഞ്ചുവര്‍ഷത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ചയ്ക്ക് അവസരം ഒരുങ്ങിയതില്‍ ഇരുവര്‍ക്കും സന്തോഷം.യോഗത്തിനു ശേഷം നേതാക്കള്‍ തമ്മില്‍ ഗാഢാലിംഗനം. ഇനി പ്രതീക്ഷ തുടര്‍ ചര്‍ച്ചകളിലാണ്.

The bilateral talks took place in Russia: