• ട്രംപിനെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി
  • കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രോസിക്യൂഷൻ സംഘത്തലവൻ
  • തള്ളിയത് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കേസ്

2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ ഡോണള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി. കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രോസിക്യൂഷൻ സംഘത്തലവൻ  സ്പെഷൽ കൗൺസൽ ജാക്ക് സ്മിത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസ്ട്രിക്ട് ജഡ്ജിയുടെ നടപടി.

പ്രസിഡന്റിനെതിരായ പ്രോസിക്യൂഷന്‍ നിരോധിക്കുന്ന നീതിന്യായ വകുപ്പിന്റെ നയം ചൂണ്ടിക്കാട്ടിയാണ് സ്പെഷല്‍ കൗണ്‍സല്‍ ആവശ്യം ഉന്നയിച്ചത്. രഹസ്യരേഖകള്‍ തെറ്റായി സൂക്ഷിച്ചതിന് ട്രംപിനെതിരായ കേസും റദ്ദാക്കി. അധികാരത്തിൽ തിരിച്ചെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ ജാക്ക് സ്മിത്തിനെ പദവിയിൽ നിന്നു തെറിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Special counsel moves to dismiss election interference case against President-elect Donald Trump