TOPICS COVERED

ഇറാഖ് സന്ദർശനത്തിനിടെ തന്നെ വധിക്കാൻ ശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. 2021 മാർച്ചിൽ മൊസൂൾ സന്ദർശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നൽകിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടർന്ന് അവ ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. Read More : ‘ഗാസയില്‍ അടിയന്തര സഹായം’; മാര്‍പാപ്പയെ കണ്ട് പലസ്തീൻ പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ്

2025 മഹാജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എൺപതിലേറെ രാജ്യങ്ങളിൽ പ്രകാശനം ചെയ്യുന്ന ‘ഹോപ്’ എന്ന പേരിലുള്ള ആത്മകഥയുടെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ ദിനപത്രം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം പറയുന്നത്. മാർപാപ്പയുടെ 88–ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രസിദ്ധീകരണം.

അതേ സമയം മാർപാപ്പ ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്ന് കർദിനാള്‍ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു. എന്നാൽ എപ്പോഴാകും സന്ദർശനമെന്നത് വ്യക്തമായിട്ടില്ല. 2025ന് ശേഷമാകാനാണ് കൂടുതൽ സാധ്യതയെന്നും കർദിനാള്‍ പറഞ്ഞു. 

ENGLISH SUMMARY:

Two attempted attacks on Pope Francis, including one by a suicide bomber, were foiled during his landmark trip to Iraq in 2021, the pontiff has revealed in an autobiography.The pope wrote that he was warned of a report by British security services that a young woman with explosives was on her way to Mosul to blow herself up during his visit. Francis added that he was told a van “had also left at high speed with the same intention.”Francis, who turns 88 on Tuesday, made the remarks in a new memoir, “Hope,” which will be released early next year