ഓരോ പുതുവർഷത്തിലും ബൾഗേറിയൻ യോഗി ബാബ വാൻകയുടെ പ്രവചനത്തിനായി ലോകം കാത്തിരിക്കാറുണ്ട്. ഞെട്ടിക്കുന്ന ചില പ്രവചനങ്ങൾ യാഥാർഥ്യത്തോട് അടുത്തെന്നാണ് ബാബ വാൻകയുടെ അനുയായികൾ പറയുന്നത്. അതുകൊണ്ട് തന്നെ കൗതുകത്തിനാണെങ്കിലും ബാബ വംഗയുടെ പ്രവചനങ്ങൾക്ക് കേൾവിക്കാർ ഏറെയാണ്.
Also Read: സിറിയ വീണു, ഇനി ലോകത്തിന്‍റെ ഗതി ഇങ്ങനെ'; ചര്‍ച്ചയായി ബാബ വാന്‍കയുടെ പ്രവചനം
1996 ൽ മരണപ്പെട്ടെങ്കിലും ബാബ വാൻക പ്രവചനങ്ങൾക്ക് ഓരോ വർഷവും കൃത്യമായി പുറത്തുവരാറുണ്ട്. വാൻക പ്രവചിച്ച 51-ാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ അനുയായികൾ എഴുതി സൂക്ഷിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വർഷാ വർഷമുള്ള പ്രവചനങ്ങൾ. ഇത്തവണത്തെ പ്രചവനത്തിൽ അൽപം ഗൗരവകരമായ വിഷയങ്ങളാണ് ബാബ വാൻക പറയുന്നത്.
ഇതിലൊന്നാണ് അന്യഗ്രഹ ജീവികളുമായുള്ള ഏറ്റുമുട്ടൽ. ബാബ വംഗയുടെ പ്രവചന പ്രകാരം അന്യഗ്രഹജീവികളും മനുഷ്യരുമായി സമ്പർക്കമുണ്ടാകുന്നത് 2025 ലായിരിക്കും. നിർണായകമായ അത്‌ലറ്റിക് ടൂർണമെന്റിനിടെയാണ് ഇത് നടക്കുകയെന്നാണ് ബാബ വാൻക പ്രവചിച്ചിട്ടുള്ളത്.
ഹ്യൂമൻ ടെലിപതിയാണ് മറ്റൊന്ന്. വ്യക്തികളുടെ ചിന്തകൾ വരെ പരസ്പരം വായിച്ചെടുക്കാൻ സാധിക്കുന്ന ഹ്യൂമൻ ടെലിപതി 2025 ഓടെ വികസിപ്പിക്കുമെന്നാണ് മറ്റൊരു പ്രവചനം. ഇതോടെ സ്വകാര്യത എന്നത് ലോകത്ത് ഇല്ലാതാകും.
2025 ൽ ലബോറട്ടറികളിലെ മനുഷ്യ അവയവങ്ങൾ നിർമിക്കുന്ന കണ്ടുപിടിത്തം നടക്കുമെന്നാണ് മറ്റൊരു പ്രവചനം. ഈ സുപ്രധാന കണ്ടുപിടിത്തതോടെ മനുഷ്യരുടെ ആയുസിൽ വർധനവ് സംഭവിക്കുമെന്നാണ് ബാബ വാൻകയുടെ പ്രവചനത്തിലുള്ളത്. 2025 ൽ ലോകത്ത് ഭൂകമ്പം, ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങളെയും നേരിടേണ്ടി വരുമെന്നാണ് മറ്റൊരു പ്രവചനത്തിലുള്ളത്.
Also Read: വാംഗ മരിച്ചു; പിന്നെ ഈ പ്രവചനങ്ങള്‍ എവിടെ നിന്ന്? ആരാണിവര്‍?
2025 ൽ ലോകത്ത് പുതിയ കറൻസി എത്തുമെന്നും പരമ്പരാഗത കറൻസികൾക്ക് പകരമാകും എന്നും പ്രവചനത്തിലുണ്ട്. ബ്രിക്സ് കറൻസി പോലെ പുതിയ സംവിധാനമോ ക്രിപ്റ്റോകറൻസി ലോകമെമ്പാടും ഉപയോഗിക്കുന്നതോ ആകാം പ്രചനമെന്നാണ് ബാബ വാൻകയുടെ അനുയായികളുടെ വിലയിരുത്തൽ.
ബഹിരാകാശ പര്യവേക്ഷണത്തിൻ്റെ പുതിയ യുഗം ആരംഭിക്കുന്ന വർഷമായിരിക്കും 2025 എന്നും പ്രവചനത്തിലുണ്ട്. മറ്റു ഗ്രഹങ്ങളിലെ മനുഷ്യ സാന്നിധ്യം കണ്ടെത്തുന്നതായിരിക്കാം ഇതെന്നും പ്രവചനം വ്യക്തമാക്കുന്നു.