പ്രൊബേഷന്‍ അവസാനിച്ചത് ആഘോഷമാക്കിയ ഫ്ലൈറ്റ് അറ്റന്‍ഡന്റിന്റെ ജോലി തെറിച്ചു. യൂണിഫോമിലെടുത്ത ടിക് ടോക് വിഡിയോ പങ്കുവച്ചതോടെയാണ് യുവതിയുടെ ജോലി തെറിച്ചത്. നെല്ലെ ഡയല എന്ന ഫ്ലൈറ്റ് അറ്റന്‍ഡന്റിനെയാണ് കമ്പനി നിയമങ്ങള്‍ ലംഘിച്ചതിന് അലാസ്ക എയര്‍ലൈന്‍സ് പിരിച്ചുവിട്ടത്.
യാത്രക്കാരില്ലാത്ത വിമാനത്തില്‍വച്ചാണ് നെല്ലെ വിഡിയോ ചിത്രീകരിച്ചത്. കമ്പനി നിയമങ്ങള്‍ക്കും സോഷ്യല്‍മീഡിയ മാനദണ്ഡങ്ങള്‍ക്കും എതിരായ പ്രവൃത്തിയാണ് അറ്റന്‍ഡന്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. സ്നേഹവും പിന്തുണയും ലഭിക്കുമെന്ന് കരുതിയെങ്കിലും കടുത്ത അമര്‍ഷമാണ് ഈ ടിക്ടോക് വിഡിയോയിലൂടെ നെല്ലെയ്ക്ക് വന്നുചേര്‍ന്നത്.
പ്രൊബേഷന്‍ കാലയളവ് അവസാനിച്ചതിന്റെ സന്തോഷത്തിലായിരുന്നു നെല്ലെയുടെ ആഘോഷം. അതേസമയം ക്യാപ്റ്റന്‍ എത്തുന്നതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ചിത്രീകരിച്ച വിഡിയോ ആണെന്നും യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്നും നെല്ലെ വേദനയോടെ പറയുന്നു. വിഡിയോയില്‍ തൊഴിലുടമയുടെ പേര് പോലും താന്‍ പറഞ്ഞിട്ടില്ലെന്നും ഒരു നിമിഷംകൊണ്ട് എല്ലാം തനിക്ക് നഷ്ടമായെന്നും നെല്ലെ കൂട്ടിച്ചേര്‍ത്തു.