guiness-record

TOPICS COVERED

ഗിന്നസ് റെക്കോര്‍ഡ് കിട്ടാനായി പല സാഹസികതകളും നമ്മള്‍ കണ്ടിട്ടുണ്ട്. വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്നത് മുതല്‍, മൂക്കുമുട്ടെ തിന്നുത് വരെ എന്തും മല്‍സരബുദ്ധിയോടെ ഏറ്റെടുക്കും . അവയില്‍ ചിലത് പരാജയപ്പെടും. മറ്റുചിലത് റെക്കോഡ് നേട്ടത്തിലെത്തും.

ഇപ്പോഴിതാ കരുത്തുകൊണ്ട് നേടിയ വ്യത്യസ്തമായ ഒരു റെക്കോഡാണ് സൈബറിടത്ത് ചര്‍ച്ചയാകുന്നത്. ഏറ്റവുമധികം കാറുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മറിച്ചിട്ടുകൊണ്ടാണ് ഇറ്റലിക്കാരനായ യുവാവ് ഗിന്നസ് റെക്കോഡില്‍ ഇടംനേടിയത്.

ഇറ്റലിക്കാരനായ ആന്‍ഡ്രിയ ഇന്‍വെര്‍നിസിയാണ് ഈ വിചിത്ര റെക്കോഡിനുടമ. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 5 കാറുകള്‍ മറിച്ചിട്ടുകൊണ്ടാണ് യുവാവ് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം പിടിച്ചത്. ഒരു മിനിറ്റ് 7 സെക്കന്‍ഡ് കൊണ്ടാണ് ആന്‍ഡ്രിയ 5 കാറുകള്‍ തലകീഴായി മറിച്ചിട്ടത്. പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ആന്‍ഡ്രിയയുടെ റെക്കോഡ് പ്രകടനം.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അവരുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്.

ENGLISH SUMMARY:

A unique record achieved through sheer strength is the talk of the cyber world. An Italian youth has secured a place in the Guinness Records by overturning the most cars in the shortest time.