വിഖ്യാത ഹോളിവുഡ് നടന്‍ ജീന്‍ ഹാക്മാനേയും ഭാര്യയേയും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് ഇരുവരേയും ഒപ്പം വളര്‍ത്തുനായയേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. 95 വയസുള്ള ഹാക്മാന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. ആറുപതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ 2 അക്കാദമി അവാര്‍ഡ്, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിട്ടുള്ള അതുല്യപ്രതിഭയാണ് വിടവാങ്ങുന്നത്.
ദ ഫ്രഞ്ച് കണക്ഷന്‍, അണ്‍ ഫോര്‍ഗിവണ്‍, ബക്ക് ബാരോ, ഐ നെവര്‍ സാങ് ഫോര്‍ മൈ ഫാദര്‍, മിസിസിപ്പി ബേണിങ്ങ് തുടങ്ങിയ ചിത്രങ്ങളിലൂടെ അനശ്വരകഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജീന്‍ ഹാക്മാന്‍ 2008ലാണ് അഭിനയ ജീവിതത്തില്‍ നിന്ന് വിരമിച്ചത്.