ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ സ്ട്രോബറി കഴിച്ചതിന് ലോകറെക്കോഡ് നേടി യു.കെയില്‍ നിന്നുള്ള ലിയ ഷട്ട്കെവർ. വെറും 60 സെക്കൻഡിനുള്ളിൽ 313 ഗ്രാം സ്ട്രോബെറിയാണ് യുവതി കഴിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കമാണ് വിഡിയോ വൈറലായത്. മല്‍സരമാണെങ്കിലും സ്ട്രോബറി ആസ്വദിച്ച് കഴിച്ചാണ് ഗിന്നസ് റെക്കോഡ് നേടിയതെന്ന് യുവതി തന്നെ പറയുന്നു.
റെക്കോഡ് ലഭിക്കാനുള്ള അളവ് 270 ഗ്രാം ആയിരുന്നു. എന്നാല്‍ യുവതിക്ക് നല്‍കിയത് 313 ഗ്രാം സ്ട്രോബറി ആയിരുന്നു. ഒരു മിനിറ്റിനുള്ളില്‍ തന്നെ തന്റെ പാത്രത്തിലുള്ള എല്ലാ സ്ട്രോബറിയും യുവതി കഴിച്ചുതീര്‍ത്തു. ഇതാദ്യമായല്ല ഭക്ഷണവുമായി ബന്ധപ്പെട്ട് ലിയ ഒരു റെക്കോര്‍ഡു നേടുന്നത്. മറിച്ച് ആ റെക്കോര്‍ഡുകളുടെ കൂട്ടത്തിലേക്കാണ് പുതിയ നേട്ടവും. 'ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ സ്ട്രോബറി, കഴിക്കുന്നത് - 313 ഗ്രാം' എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് വിഡിയോ പങ്കുവച്ചത്. വൈറലായ പോസ്റ്റിന് ഇൻസ്റ്റാഗ്രാം കാഴ്ചക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്
'എന്റെ കുട്ടികള്‍ 30 സെക്കന്റില്‍ ഒരു കിലോ കഴിക്കും', 'ഞാൻ സ്ട്രോബെറി കഴിക്കാന്‍ കയ്യിലെടുത്ത്, ഇരിക്കുന്നതിനു മുമ്പുതന്നെ അതിന്റെ ഇരട്ടിയെങ്കിലും കഴിക്കും', എന്നിങ്ങനെയാണ് പോസ്റ്റിനു താഴെയുള്ള കമന്റുകളും ഭൂരിഭാഗവും. അതേസമയം ഏറ്റവും ഭാരം കൂടിയ സ്ട്രോബെറിക്കുള്ള പുതിയ ലോക റെക്കോർഡ് ഇസ്രായേലിലെ കാഡിമ-സോറാനിൽ നിന്നുള്ള വ്യക്തിക്കാണ് ലഭിച്ചത്. ഏരിയൽ ചാഹി എന്ന വ്യക്തിയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. ഏകദേശം 300 ഗ്രാം ഭാരമുള്ള ഒരു സ്ട്രോബെറിയാണ് ഇയാൾ വളർത്തിയത്.