യുഎഇയില്‍ ഉച്ചവിശ്രമ നിയമം നിലവില്‍ വരുന്നതിന് മുന്‍പുതന്നെ തൊഴിലാളികള്‍ക്ക് കന്പനികൾ വിശ്രമം അനുവദിച്ച് തുടങ്ങി. ചില കമ്പനികള്‍ മാതൃകയായി. റമസാൻ കണക്കിലെടുത്താണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചത്. 

 

ജൂൺ പതിനഞ്ചു മുതൽ സെപറ്റംബർ പതിനഞ്ചു വരെയാണ് യുഎഇയില്‍ ഉച്ചവിശ്രമം അനുവദിക്കുന്നത്. മാനവ വിഭവ ശേഷി സ്വദേശിവൽകരണ മന്ത്രാലയത്തിന്‍റെ ഈ പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ പല സ്ഥാപനങ്ങളും നേരത്തെ തന്നെ ഉച്ചവിശ്രമം നല്‍കുകയായിരുന്നു. ചൂടിന് കടുപ്പം കൂടുന്നതും റമസാനും കണക്കിലെടുത്താണ് ഈ തീരുമാനം. നോന്പെടുക്കുന്ന തൊഴിലാളികക്ൾക്ക് അതിന് ആവശ്യമായ സൌകര്യങ്ങളും നൽകുന്നുണ്ട്.  യുഎഇ നിയമം അനുസരിച്ച് ഉച്ചക്കയ്ക്ക് പന്ത്രണ്ടര മുതൽ വൈകിട്ട് മൂന്നുവരെയാണ് ഉച്ചവിശ്രമം നല്‍കേണ്ടത്.  

 

ഈ സമയം പുറം ജോലികൾ ചെയ്യിക്കാന്‍ പാടില്ല.  ഉഷ്ണം മൂലം തൊഴിലാളികൾക്ക് അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണിത്.  പുലർച്ചെ അഞ്ചിന് തുടങ്ങി പന്ത്രണ്ടിന് മുന്‍പ് അവസാനിക്കുന്ന രീതിയിലാണ് റമസാനിൽ ജോലി സമയം പുനക്രമീകരിച്ചിരിക്കുന്നത്.