ജനവാസമേഖലയിൽ കറങ്ങി നടന്ന ഗോറില്ലയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സൗദി തലസ്ഥാനമായ റിയാദിലാണ് ഗോറില്ല കറങ്ങി നടക്കുന്നത്.  പക്ഷേ വളരെ സൗമ്യനാണ് ഗോറില്ല. യാതൊരു ഭീതിയും വിതയ്ക്കാതെ റോഡിലൂടെ നടന്ന ഗൊറില്ലയെ ക്യാമറയില്‍ പകര്‍ത്താനും ഭക്ഷണം നൽകാനും ആളുകൾ ഒപ്പം കൂടുന്നുണ്ട്. 

വാഹനങ്ങള്‍ക്കടുത്ത് വിശ്രമിക്കുന്ന ഗൊറില്ലയ്ക്ക് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. 

സർക്കസ് കൂടാരത്തിൽ നിന്ന് പുറത്തിറങ്ങിയതോ സ്വകാര്യ വ്യക്തികൾ വളർത്തുന്നതോ ആകാം ഇതെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. അര മണിക്കൂറോളം ജനങ്ങള്‍ക്കിടയില്‍ കറങ്ങി നടന്ന ശേഷമാണ് പൊലീസും അധികൃതരും സ്ഥലത്തെത്തി ഗോറില്ലയെ കീഴ്പ്പെടുത്തിയത്. ഗോറില്ലയെ അധികൃതർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.