ക്രൂസ് സംവിധാനം തകരാറിലായി അമിതവേഗത്തിൽ നിയന്ത്രണം വിട്ട് പാഞ്ഞ വാഹനഡ്രൈവറെ അതിസാഹസികമായി രക്ഷപെടുത്തി. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ പാഞ്ഞ യുവാവ് സ്വദേശി യുവാവ് സഹായം തേടി പൊലീസിനെ വിളിക്കുകയായിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു സംഭവം.

 

ആംബുലൻസും മറ്റ് സുരക്ഷാ സംവിധാനങ്ങളുമായി പൊലീസ് പട്രോളിങ് വിഭാഗം സഹായത്തിനെത്തി. വാഹനം നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ നൽകുകയും ആശ്വസിപ്പിക്കുകയും ചെയ്തു. റോഡിലെ മറ്റ് വാഹനങ്ങൾ നീക്കാനും നടപടിയെടുത്തു. നിയന്ത്രണവിധേയമാക്കിയ വാഹനം സുരക്ഷിതമായി നിർത്തി. 

 

വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കണമെന്ന് പൊലീസ് പറഞ്ഞു.