bike

TAGS

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ഒരുമിച്ച് ആഘോഷിച്ച് ഇന്ത്യയും പാക്കിസ്ഥാനും. ദുബായിയിലെ ബൈക്ക് റൈഡേഴ്സിന്‍റെ കൂട്ടായ്മയാണ് സാഹോദര്യത്തിന്‍റെയും ശാന്തിയുടെയും സന്ദേശമുയർത്തി വേറിട്ട ആഘോഷമൊരുക്കിയത്

 

രാവിലെ ആറുമണിയോടെ അൽ വർസാനിൽ  എല്ലാവരും ഒത്തുകൂടി. ജന്മനാടുകൾ 75ാം സ്വാതന്ത്ര്യദിനം ഒരുമിച്ച് കൊണ്ടാടുമ്പോൾ ആഘോഷവും ഒരുമിച്ചാക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ. അൻപതിലേറെ ബൈക്കുകളിലായി ആറുപതിലേറെപേർ പങ്കെടുത്തു.  യുഎഇയിലെ സിങ്ങ്സ് എം.സിയെന്ന റൈഡേഴ്സ് സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. 

 

അൽ വർസാനിൽ നിന്ന് തുടങ്ങി അൽ ഖുദ്ര വഴിയായിരുന്നു റൈഡ്. പ്രതികൂല കാലാവസ്ഥയും പൊടിക്കാറ്റുമൊന്നും ആഘോഷത്തിന് തടസമായില്ല. ഗതാഗതം തടസ്സപ്പെടുത്താതെ, നിരയൊപ്പിച്ച് കൃത്യമായ നിർദേശങ്ങൾ കൈമാറി  ദുബായ് ലാസ്റ്റ് എക്സിറ്റ് വരെ. പിന്നെ  തിരിച്ച് അൽ വർസാനിലേക്ക്. അവിടെവച്ച്  മധുരംനുകർന്ന് സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബാലി കെങ്കേമമാക്കി.

 

ഇന്ത്യൻ മോട്ടോർസൈക്കിൾ റൈഡേഴ്സും  പാക്കിസ്ഥാൻ റൈഡേഴ്സ് ഗ്രൂപ്പും ബ്ലു ഒറിക്സുമാണ് റൈഡിൽ പങ്കെടുത്തത്.