ക്രിസ്മസ് ആഘോഷിച്ച് പ്രവാസികൾ. ഗൾഫിലെ വിവിധ ദേവാലയങ്ങളിലായി നടന്ന തിരുപ്പിറവി ശുശ്രൂഷകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ലോക നന്മയ്ക്കായി ദൈവപുത്രൻ ജനിച്ചതിന്റെ ഓർമപുതുക്കി നാടെങ്ങും ക്രിസ്മസ് ആഘോഷിച്ചു. ഇന്നലെ വൈകിട്ട് മുതൽ നടന്ന പ്രാർഥനാ ശുശ്രൂഷകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന തീ ജ്വാല ശുശ്രൂഷയ്ക്ക് യു. കെ. - യൂറോപ് -ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സ്റ്റേഫാനോസ് മെത്രാപ്പൊലീത മുഖ്യ കർമ്മികത്വം വഹിച്ചു അബുദാബി മുസഫ മാർത്തോമാ പള്ളിയിൽ തോമസ് മാർ തിമോഥെയോസ് തിരുമേനി ആരാധനയ്ക്കും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകി. അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കാബായ സുറിയാനി പള്ളിയിൽ റവ. ഫാ. ടിജു വർഗീസും സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ തീജ്വാല ശുശ്രൂഷകൾക്ക് വികാരി റവ.ഫാ. എൽദൊ എം.പോളും മുഖ്യകാർമികത്വം വഹിച്ചു. മുസഫയിലെ സിറൊ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ ക്രിസ്മസ് ശുശ്രൂഷകൾക്ക് വികാരി ഫാ. മാത്യൂസ് ആലുംമൂട്ടിൽ നേതൃത്വം നൽകി. മുസഫ സെന്റ് പോൾസ് ദേവാലയത്തിലായിരുന്നു പ്രാർഥന.
ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വികാരി ഫിലിപ് എം.സാമുവേൽ കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിലായിരുന്നു ശുശ്രൂഷകൾ. ദുബായ് മാർത്തോമ്മാ പള്ളിയിൽ വികാരി ജനറൽ റവ. ജോർജ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. യുഎഇ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് യുഎഇ കോർഡിനേറ്റർ ഫാ ഡോ റെജി വർഗ്ഗീസ് മനക്കലേറ്റ് നേതൃത്വം നൽകി ഷാർജ സെന്റ് മേരി യാക്കോബായ പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് പള്ളി വികാരി ഫാദർ എൽദോസ് കാവാട്ട് നേതൃത്വം നൽകി. വൈകിട്ട് 5 30 മുതൽ നടന്ന ചടങ്ങുകൾ രാത്രി സ്നേഹ വിരുന്നുടെയാണ് സമാപനമായത്.
Expats celebrating Christmas