പ്രവാസലോകത്ത് അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ എം.എ.യൂസഫലിയുടെ ജീവിതത്തിനും പ്രവർത്തനങ്ങൾക്കുമുള്ള ആദരമായി അൻപത് കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നൽകാൻ തീരുമാനം. ഹെൽത്ത് കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ ചെയർമാൻ ഡോ. ഷംസീർ വയലിലാണ് പ്രഖ്യാപനം നടത്തിയത്. 

 

എംഎ യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവാണ് ഡോ. ഷംസീർ വയലിൽ. ജന്മനാൽ ഹൃദ്രോഗങ്ങളുള്ള 50 കുട്ടികൾക്കാണ് സൗജന്യ ശസ്ത്രക്രിയ നൽകുക. ഷംഷീർ വയലിന്റെ വിപിഎസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്ന പദ്ധതി അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇലെയും ഒമാനിലെയും ആശുപത്രികൾ വഴിയാണ് നടപ്പാക്കുക. യൂസഫലിയുടെ യുഎയിലെ അൻപതാണ്ട് അദ്ദേഹത്തിന്റെ ജീവകാരണ്യപ്രവർത്തനങ്ങളുടെ പാതയിൽ തന്നെ അടയാളപ്പെടുത്താനാണ് ശ്രമമെന്ന്  ഡോ. ഷംഷീർ വയലിൽ പറഞ്ഞു.  

 

Free heart surgery for 50 children