ലോകത്തെ ഏറ്റവും ഉയരം കൂടിയ സൈൻ ബോർഡിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുഎഇയിലെ ലിവ സൈൻ ബോർഡ്. അബുദാബി അൽ ദഫ്റ മുനിസിപ്പിലാറ്റിയാണ് സൈൻ ബോർഡിലൂടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. 23.5 മീറ്ററാണ് ബോർഡിന്റെ ഉയരം. 49 ടണ്ണാണ് ഭാരം. സമുദ്രനിരപ്പിൽ നിന്ന് 197 മീറ്റർ ഉയരത്തിൽ കുന്നിന് മുകളിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
അബുദാബിയിലെ പ്രധാന സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ മേഖലയിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ വിവിധ പദ്ധതികളുടെ ഭാഗമാണ് ലിവ ബോർഡും. ദുബായിലെ ഹത്ത കുറിച്ച റെക്കോർഡാണ് അൽ ദഫ്റ മുനിസിപ്പാലിറ്റി മറികടന്നത്.