File photo.

സാങ്കേതിക തകരാറിനെ തുടർന്ന് പുലർ‍ച്ചെ പുറപ്പെടേണ്ട ഷാർജ– കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങി. 170ൽ ഏറെ യാത്രക്കാരാണ് ദുരിതത്തിലായത്. 

പുലർച്ചെ രണ്ടരയ്ക്ക് പുറപ്പെടേണ്ട വിമാനം ഒരു മണിക്കൂർ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് അനുസരിച്ച് 3:30 ന് യാത്രേക്കാരെ കയറ്റി റൺവേയിൽ ടേക്ക് ഓഫിന് തയാറെടുക്കവെയാണ് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് വന്നത്. ഇതോടെ മുഴുവൻ യാത്രക്കാരെയും ഷാർജ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. 

യാത്രക്കാര്‍ക്ക് രാവിലെ ഭക്ഷണം വിതരണം ചെയ്തു. എന്നാല്‍ വിമാനം എപ്പോൾ യാത്ര പുനഃരാംഭിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം റാസ് അൽ ഖൈമയിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരും ഈ വിമാനത്തിലുണ്ട്.

ENGLISH SUMMARY:

Sharjah- Kozhikode Air India Express service cancelled due to technical issues.