ടെസ്‌ല സൈബർട്രക്ക് ഇനി ദുബായ് പോലീസിലേക്ക്. ദുബായ് പൊലീസിന്റെ സൂപ്പർകാർ ഫ്‌ളീറ്റിലേക്കാണ് ടെസ്‌ല സൈബര്‍ ട്രക്ക് കൂടി ചേര്‍ക്കാന്‍ ദുബായ് പൊലീസ് ജനറല്‍ കമാന്റ് തീരുമാനിച്ചത് . തീരുമാനം അറിയിച്ചുള്ള ദുബായ് പൊലീസിന്റെ എക്സ് പോസ്റ്റിനു താഴെ ‘കൂള്‍’എന്ന പ്രതികരണവുമായി ടെസ്‌ല സിഇഓ ഇലോണ്‍ മസ്‌കും രംഗത്തെത്തി. പച്ചയും വെള്ളയും നിറം കലര്‍ന്ന വാഹനമാണ് ദുബായ് പട്രോള്‍ ഫ്ലീറ്റിലേക്ക് ചേര്‍ത്തിരിക്കുന്നത്.
ദുബായ് പോലീസിന്റെ പട്രോള്‍ ഫ്ലീറ്റ് നേരത്തേ തന്നെ ലോകശ്രദ്ധയാകര്‍ഷിച്ചവയാണ്. അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ഈ ഗ്രൂപ്പില്‍ ഇടംനേടാറുള്ളത്. ലോകത്തിലെ ഏറ്റവും ആഡംബരവും വേഗതയേറിയതുമായ വാഹനങ്ങൾ ഉൾപ്പെടുന്ന സൂപ്പർകാർ ഫ്ലീറ്റാണ് ദുബായ് പോലീസിന്റേത്. ടെസ്‌ല സൈബര്‍ ട്രക്കിന്റെ വരവോട് കൂടി പട്രോളിങ് ഫ്ലീറ്റിനു മാറ്റേറും. സൈബര്‍ട്രക്കിന്റെ രൂപകല്‍പനയും ഹൈടെക് സവിശേഷതകളും ദുബായ് പൊലീസിന്റെ പ്രവര്‍ത്തനത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
സൈബര്‍ ട്രക്കിനെ ദുബായ് പൊലീസിലേക്ക് ചേര്‍ക്കാനുള്ള നടപടികള്‍ 2019 നവംബര്‍ മുതല്‍ ആരംഭിച്ചിട്ടുണ്ട്. പൊലീസിന്റെ പൂര്‍ണ ബാഡ്ജോട് കൂടി പച്ചയും വെള്ളയും നിറത്തിലുള്ള വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗതാഗത നിയമങ്ങളിലുള്‍പ്പടെ അങ്ങേയറ്റം കണിശതയും ജാഗ്രതയും കാണിക്കുന്ന ദുബായ് പൊലീസിന്റെ പ്രവര്‍ത്തനം സൈബര്‍ ട്രക്കിന്റെ വരവോട് കൂടി കൂടുതല്‍ ക്രിയാത്മകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.