TOPICS COVERED

യുഎഇയിൽ പെട്രോൾ വില കുറച്ചു. ലീറ്ററിന് 15 ഫിൽസ് വീതമാണ് കുറച്ചത്. ഇതോടെ സ്പെഷ്യൽ - സൂപ്പർ പെട്രോളുകളുടെ വില മൂന്ന് ദിർഹത്തിൽ താഴെയെത്തി.  സൂപ്പർ പെട്രോളിന് 2 ദിർഹം 99 ഫിൽസും സ്പെഷ്യൽ പെട്രോളിന് 2 ദിർഹം 88 ഫിൽസുമാണ് പുതിയ നിരക്ക്. ഇ - പ്ലസിന്റെ വില 2 ദിർഹം 95 ഫിൽസിൽ നിന്നും 2 ദിർഹം 80 ഫിൽസ് ആയി. അതേസമയം ഡീസലിന് നേരിയ തോതിൽ വില കൂട്ടി. 2 ദിർഹം 88 ഫിൽസിൽ നിന്നും 2 ദിർഹം 89 ഫിൽസ് ആയാണ് ഡീസൽ വില കൂട്ടിയത്. പുതിയ നിരക്ക് ഇന്ന് അർധ രാത്രി പ്രാബല്യത്തിൽ വരും.

ENGLISH SUMMARY:

UAE petrol prices dip in July