dubai-rta

Image Credit: https://x.com/rta_dubai

ദുബായ് നഗരത്തിലെ യാത്രകൾ സുഗമമാക്കാൻ അറുനൂറിലേറെ ബസുകൾ വാങ്ങാൻ 110 കോടി ദിർഹത്തിന്റെ കരാർ ഒപ്പിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിൽ 40 എണ്ണം ഇലക്ട്രിക് ബസ്സുകളായിരിക്കും.

അടുത്ത ഒന്നര കൊല്ലത്തിനുള്ളിൽ 636 പുതിയ ബസ്സുകൾ വാങ്ങാനാണ് തീരുമാനം. 70 എണ്ണം ഇരുനില ബസ്സുകളാകും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന വിധത്തിലാണ് പൊതുഗതാഗത സംവിധാനത്തിലെ മാറ്റങ്ങൾ.  ഡ്രൈവറുടെ പെരുമാറ്റം, യാത്രക്കാരുടെ എണ്ണം, ആകെ വരുമാനം തുടങ്ങിയവ നിരീക്ഷിക്കുന്ന സാങ്കേതിക സംവിധാനം ബസ്സിലുണ്ടാകും. 2030 ആകുമ്പോഴേക്കും പൊതുഗതാഗത സംവിധാനത്തിലെ സൗകര്യങ്ങൾ നിലവിലുള്ളതിനെക്കാൾ 25 ശതമാനം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎ അറിയിച്ചു.

ENGLISH SUMMARY:

RTA signs Dh1.1 billion deal for 636 new buses on Dubai roads