wedding-kuwait

TOPICS COVERED

വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം പിന്നിടും മുന്‍പ് ദമ്പതികള്‍ വിവാഹമോചിതരായി. വിവാഹ ചടങ്ങിന് പിന്നാലെ വധുവിനെ വരന്‍ അപമാനിച്ചതോടെയാണ് വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിയത്. വധുവിനെ വരന്‍ വിഡ്ഡി എന്ന് വിളിക്കുകയായിരുന്നു. 

വിവാഹ ചടങ്ങുകള്‍ക്ക് പിന്നാലെ കോര്‍ട്ട്ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ വധുവിന്റെ കാലിടറുകയും വീഴാന്‍ പോവുകയും ചെയ്തു. ഈ സമയം വധുവിനെ വരന്‍ വിഡ്ഡി എന്ന് വിളിച്ചു. വിഡ്ഡി എന്ന വരന്‍റെ വിളിയില്‍ പ്രകോപിതയായ യുവതി ഉടനെ വിവാഹം റദ്ദാക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെടുകയായിരുന്നു. 

വധുവിന്റെ ആവശ്യം അംഗീകരിച്ച് ജഡ്ജി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു. ഇതോടെ കുവൈത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിവാഹമായി ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഇത്. 2019ലാണ് ഈ വിവാഹമോചനം നടക്കുന്നത്. എക്സില്‍ ഒരു ഉപയോക്താവിന്റെ ഈ വിവാഹത്തെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

യുകെയില്‍ 2004ലും ഇതുപോലൊരു വിവാഹ മോചനം നടന്നിരുന്നു. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ വിവാഹ മോചനത്തിനുള്ള ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. സ്കോട്ട് മക്കി വിക്ടോറിയ ആന്‍ഡേഴ്സന്‍ എന്ന ദമ്പതികളാണ് വിവാഹം കഴിഞ്ഞ ഉടനെ വിവാഹ മോചനവും നേടിയത്. ബ്രൈഡ്മെയ്ഡ്സിനോടുള്ള സ്കോട്ടിന്റെ കുശലാന്വേഷണമാണ് വധുവിനെ അന്ന് പ്രകോപിപ്പിച്ചത്. 

ENGLISH SUMMARY:

After the wedding ceremony, when the groom insulted the bride, things came to a divorce. The bridegroom was calling the bride stupid