earthquake

TOPICS COVERED

ഒമാൻ തീരത്ത് ഭൂചലനം അനുഭവപ്പെട്ടു. സൂറിൽ നിന്നും 51 കിലോമീറ്റർ നോർത്ത് ഈസ്റ്റ്‌ ഒമാൻ കടലിൽ ആണ് ഭൂചലനം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 8:51 നാണ് ഉണ്ടായത്. വലിയ പ്രകമ്പനം അനുഭവപ്പെട്ടതായി സൂറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ പറഞ്ഞു.

ENGLISH SUMMARY:

Earthquake reported in Oman.