Image: X

Image: X

TOPICS COVERED

അനങ്ങാന്‍ പോലുമാകാതെ ഒരേ കിടപ്പായിരുന്നു  ഒ‌‌‌‌‌രുപതിറ്റാണ്ടിലേരെ ഖാലിദ് ബിന്‍ മൊഹ്സിന്‍ ഷാരി. കാരണം അമിതഭാരം. അതും 610 കിലോ. ചിട്ടയായ ജീവിതചര്യയിലൂടെയും  ചികില്‍സയിലൂടെയും  ഷാരി കുറച്ചത് ഒന്നും രണ്ടുമല്ല 542കിലോയാണ്. ലോകത്തെയാകെ ഞെട്ടിച്ച മാറ്റം. 2013ലാണ് ഷാരിയുടെ വിഷമം അന്നത്തെ  സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഷാരിയുടെ ചികില്‍സയ്ക്കായി ഒരു പദ്ധതി തയ്യാറാക്കി. 30 വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തെ നിയോഗിച്ചു. 

ജാസനിലെ സ്വന്തം വീട്ടില്‍ നിന്നും റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേക്ക് ഷാരിയെ മാറ്റി. ഗാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന്  കടുത്തഭക്ഷണ നിയന്ത്രണവും ചിട്ടയായ വ്യായാമവും നിശ്ചയിച്ചു. എല്ലാം തെറ്റാതെ പാലിച്ച ഷാരിക്ക് പുത്തന്‍ രൂപവും കൈവന്നു.. ആദ്യ ആറുമാസക്കാലം അതീവ ശ്രദ്ധയാര്‍ന്ന  പരിചരണമാണ് ഡോക്ടര്‍മാര്‍ നില്‍കിയത്. ഒപ്പം ഫിസിയോ തെറാപ്പിയും. ആറുമാസം കൊണ്ടുതന്നെ ഷാരിയുടെ ശരീരഭാരം പകുതിയോളം കുറഞ്ഞു.  

ചിട്ടയായ ജീവിതചര്യ തുടര്‍ന്നതോടെ 2023ല്‍ ഭാരം 63.5 കിലോയെന്ന മാന്ത്രികസഖ്യയിലെത്തി. ശരീരത്തില്‍ അധികമായി നിന്ന ത്വക്കന്‍റെ ഭാഗങ്ങള്‍  ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒരിക്കല്‍ അനങ്ങാന്‍ പോലും പരസഹായം വേണ്ടി വന്നിരുന്ന ഷാരി ഇന്ന് ചുറുചുറുക്കോടെ ഓടി നടക്കുകയാണ്. 'സ്മൈല്‍ മാന്‍' എന്നാണ് ഷാരിയെ ആളുകളിന്ന് സ്നേഹത്തോടെ വിളിക്കുന്നത്. ജീവിതം നല്കിയ പുഞ്ചിരി ഷാരിയുടെ ചുണ്ടിലുണ്ടെന്നാണതിന്റെ കാരണം. 

ENGLISH SUMMARY:

Khalid bin Mohsen Shaari, previously the heaviest man at 610 kilograms, successfully lost 542 kilograms through the intervention of King Abdullah of Saudi Arabia