സൗദി അറേബ്യയുടെ ട്രേഡ് കമ്മിഷണറായി റിച്ച് മാക്സ് ഫിൻവെസ്റ്റ് ഗ്രൂപ്പ് സിഎംഡി ജോർജ് ജോണ്‍ വാലത്ത് നിയമിതനായി. ഇൻഡ്യൻ ജിസിസി ട്രേഡ് കൗൺസിലാണ് ജോര്‍ജിനെ ട്രേഡ് കമ്മിഷണറായി നിയമിച്ചത്. ദോഹ ആസ്ഥാനമായ ഗ്ലോബൽ അറബ് നെറ്റ് വര്‍ക്കിന്റെ ചെയർമാൻ സാദ് അൽ ദബ്ബാഗ് ആണ് ജോർജിനെ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യ-മിഡിൽ ഈസ്റ്റ് ബന്ധം നിർമാണ-സാങ്കേതിക മേഖലകളിൽ വളർച്ചയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.