oman

TOPICS COVERED

ഒമാനിൽ അസ്ന കൊടുങ്കാറ്റ് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് അസ്ന കൊടുങ്കാറ്റായി ഒമാൻ തീരത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നിലവിൽ ഒമാൻ തീരത്ത് നിന്ന് 900 കി.മീ അകലെയാണ് ഇതിന്റെ സ്ഥാനം. 

ഞായർ, തിങ്കൾ തീയതികളിൽ ഒമാന്‍റെ  തീരങ്ങളിൽ കടൽ  പ്രക്ഷുബ്ധമാകുമെന്നും കടലിൽ പോകുന്നത്  ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഏറ്റവും അടുത്തുള്ള മഴ മേഘങ്ങളുടെ ദൂരം 760 കിലോമീറ്ററാണ്. മസ്കത്ത്,  അൽ ഷർഖിയ ഗവർണറേറ്റുകൾക്ക് ഇടയിലേക്ക് കൊടുങ്കാറ്റ് നീങ്ങുമെന്നാണ് വിലയിരുത്തൽ. 

മേഖലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം തെക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് തിരിഞ്ഞ് ശക്തി കുറയാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ENGLISH SUMMARY:

Asna Cyclone nears Oman. Heavy rain alert across the location.