യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി യുവതി അന്തരിച്ചു. കാവിലപ്പടി പിലാക്കൽ അബ്ദുൽ ഖാദൻറ ഭാര്യ പൊന്നാനി ചന്തപ്പടി സ്വദേശിനി രേഷ്മ എന്ന അസ്മ (44)യാണ് മരിച്ചത്.
20 വർഷത്തോളമായി ഭർത്താവുമൊന്നിച്ച് അൽ ഐനിൽ താമസിച്ചു വരികയായിരുന്നു. ഉംറ തീർഥാടനം കഴിഞ്ഞ് കുടുംബ സമേതം നാട്ടിലെത്തിയതിനു ശേഷം അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെറൂർ മഹല്ല് ജുമുഅത്ത് പളളി ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി
പിതാവ്: പി ഹാഷിം. മാതാവ് ടി. മുനീറ പിസിഡബ്ല്യുഎഫ് വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റാണ്. ഭർത്താവ്: അബ്ദുൽ ഖാദർ (ലുലു റീജനൽ ഓഫീസ് സെക്രട്ടറി, അൽ ഐൻ). മകൻ: അബ്ദുൽ ബാസിത്: (ഈജിപ്ത് - അൽ നഹ്ദ യൂണിവെഴ്സിറ്റി എം ബി ബി എസ് വിദ്യാർഥി ), സഹോദരൻ: അബ്ദുൽ മുത്വലിബ് (ദമാം ലുലു).