FINGERPRINT CARDS-FPC/COMPETITION

TOPICS COVERED

കുവൈത്തിൽ നിശ്ചിത സമയ പരിധിക്കുള്ളിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവരുടെ സിവിൽ ഐഡി, ബാങ്കിങ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുമെന്ന് മുന്നറിയിപ്പ്.  ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചു തുടങ്ങി. കുവൈത്ത് പൗരന്മാർക്ക് ഈ മാസം അവസാനം വരെയും വിദേശികൾക്ക് ഡിസംബർ 31 വരെയുമാണ് ബയോമെട്രിക് വിവരങ്ങൾ നൽകാൻ സമയം അനുവദിച്ചിരിക്കുന്നത്. 

നിലവിൽ പ്രതിദിനം 6,000 സന്ദർശകർക്ക് റജിസ്ട്രേഷൻ സേവനം നൽകുന്നുണ്ട്. രാജ്യത്ത് സ്ഥിരതാമസക്കാരായ വിദേശികളിൽ ഏഴു ലക്ഷം പേർ ഇനിയും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെന്ന് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ലെഫ്റ്റനൻ്റ് കേണൽ ഹമദ് ജാസിം അൽ-ഷമ്മരി അറിയിച്ചു.

ENGLISH SUMMARY:

Kuwait: Biometric Deadline Extended