TOPICS COVERED

സൗദി അറേബ്യയിലെ റിയാദില്‍ കലാമേളയ്ക്കു തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ പരമ്പരാഗത കലകള്‍ അവതരിപ്പിച്ചു. റിയാദിലെ സുവൈദി പാര്‍ക്കിലാണ് ഈ കലാമേള നടക്കുന്നത്. സൗദി സര്‍ക്കാരിന്റെ മാധ്യമ മന്ത്രാലയം ക്ഷണിച്ചപ്രകാരം മനോരമ ന്യൂസ് സംഘം റിയാദില്‍ എത്തിയിരുന്നു.

മനോരമ ന്യൂസ് സംഘത്തെ കണ്ട ഉടനെ ഒട്ടേറെ മലയാളികള്‍ സന്തോഷത്തോടെ സംസാരിക്കാനെത്തി. പഴയ സൗദിയല്ല ഇത്. വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ അതതു രാജ്യക്കാരുടെ വേഷവിധാനങ്ങള്‍ പിന്‍തുടരാന്‍ ഇപ്പോള്‍ തടസമില്ല. മാന്യമായ വസ്ത്രം ധരിക്കണമെന്ന് മാത്രം. വിശാലമായ സുവൈദി പാര്‍ക്കില്‍ ഡാന്‍സും പാട്ടുമായി അടിപൊളി പരിപാടികളാണ് ഇത്തവണ സൗദി സര്‍ക്കാര്‍ ഒരുക്കിയത്. 

ENGLISH SUMMARY:

Grant opening for Riyadh Season