dubai-airport

TOPICS COVERED

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ​ഗൾഫ് രാജ്യങ്ങൾ. രാജ്യാന്തര നിയമങ്ങൾ പാലിക്കാൻ ഇസ്രയേൽ തയ്യാറാകണമെന്നും സംഘർഷം രൂക്ഷമാക്കുന്ന നടപടികളിൽ നിന്നും പിന്തിരിയണമെന്നും യുഎഇ ആവശ്യപ്പെട്ടു. അഭിപ്രായ ഭിന്നതകൾ നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ നിർദ്ദേശിച്ചു. 

സംഘർഷം ശക്തിപ്പെടുത്തുന്ന നടപടികളിൽ നിന്നും എല്ലാ രാജ്യങ്ങളും വിട്ടു നിൽക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണം.. മേഖലയിലെ ജനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കണമെന്നും സൗദി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മധ്യപൂർവദേശത്തെ സംഘർഷം യുഎഇയിലെ വിമാന സർവീസുകളെയും ബാധിച്ചു. ചില സർവീസുകൾ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തതായി വിമാന കമ്പനികൾ അറിയിച്ചു. ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് ജോർദാൻ, ഇറാൻ, ഇറാഖ്, ഇസ്രായേൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ഏതാനും സർവീസുകൾ വഴി തിരിച്ചുവിട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അതിന് അനുസരിച്ച് വിമാനങ്ങൾ ഷെഡ്യൂൽ ചെയ്യുമെന്നും ഫ്ലൈ ദുബായ് അറിയിച്ചു. 

യാത്രക്കാർക്ക് കസ്റ്റമർ സർവീസിലോ ഫ്ലൈ ദുബായ് ട്രാവൽ ഷോപ്പിലോ ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെട്ടോ റീഫണ്ട് കൈപ്പറ്റാം. ബുക്കിങ് മാറ്റാനും സൗകര്യമുണ്ടെന്ന് ഫ്ലൈ ദുബായ് അറിയിച്ചു.

ENGLISH SUMMARY:

Israel- Iran conflict impacts UAE airlines