53-മത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് അൽ ഹംറിയ പോർട്ടിലെ മൽസ്യത്തൊഴിലാളികളെ ആദരിച്ചു. ദുബായ് ഫിഷർമെൻ കോപ്പറേറ്റീവ് അസോസിയേഷനുമായി സഹകരിച്ച് താമസകുടിയേറ്റ വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. മൽസ്യബന്ധന മേഖലയിൽ മാതൃകയായ 25 എമിറാത്തി മൽസ്യത്തൊഴിലാളികളെയാണ് ചടങ്ങിൽ ആദരിച്ചത്. ഒപ്പം ആധുനിക മൽസ്യബന്ധന ഉപകരണങ്ങളും വിതരണം ചെയ്തു. ദേശീയത പ്രോൽസാഹിപ്പിക്കുന്നതിനും യുഎഇയുടെ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനുമുള്ള ജിഡിആർഎഫ്എയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ചടങ്ങ്.