യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ സ്ഥാനാരോഹണം ചടങ്ങ് ആരംഭിച്ചു. ലബനനിലെ ബെയ്റൂട്ടിനടുത്തുള്ള അച്ചാനെയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ പാത്രിയര്‍ക്കീസ് ബാവായുടെ മുഖ്യ കാര്‍മികത്വത്തിലാണ് സ്ഥാനാരോഹണം. ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെ അയച്ചതിന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പാത്രിയര്‍ക്കീസ് ബാവ നന്ദി അറിയിച്ചു. ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞാണ് പാത്രിയര്‍ക്കീസ് ബാവ നന്ദി അറിയിച്ചത്.