നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാറിന്  ഇന്ത്യൻ പ്രവാസി ന്യൂസ് പ്രതിഭാ പുരസ്കാരം. പ്രവാസികൾക്കായി നടത്തിവരുന്ന മികച്ച മാധ്യമപ്രവർത്തനം പരിഗണിച്ചാണ് പുരസ്ക്കാരം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം സമ്മാനിച്ചു. ഇൻഫർമേഷൻ - പബ്ളിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് ഡോ. കൃഷ്ണകുമാർ. 

ആകാശവാണി അനൗൺസർ, ടിവി അവതാരകൻ, കേരള വനിതാ കമ്മീഷൻ പിആർഒ, വനം വകുപ്പ് പിആർഒ, പിആർഡി പരസ്യവിഭാഗം ഇൻഫർമേഷൻ ഓഫീസർ,  പ്രോഗ്രാം പ്രൊഡ്യൂസർ, വിവിധ പരിപാടികളുടെ മീഡിയ കോ- ഓർഡിനേറ്റർ തുടങ്ങിയ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സമന്വയ, അരണ്യം എന്നിവയുടെ എഡിറ്ററായിരുന്നു. എസ്.പി.ബി - കലാനിധി പുരസ്കാരം, വിവേകാനന്ദ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. 

ENGLISH SUMMARY:

Prathibha award to Anchal Krishnakumar