germany-job-opportunity

AI Generated Image

TOPICS COVERED

ജർമനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നഴ്സിങ് യോ​ഗ്യതയും പ്രവൃത്തി പരിചയും ജർമൻ ഭാഷ പ്രാവീണ്യവുമുള്ളവർക്കാണ് അവസരം. 

ബിഎസ്‍സി നഴ്സിങോ അല്ലെങ്കിൽ ജിഎൻഎം യോഗ്യതയ്ക്കു ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ  ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണന ലഭിക്കും. പ്രായപരിധി 38 വയസ്. ആറു മാസമായി തുടർച്ചയായി ഇന്ത്യയിൽ താമസിക്കുന്ന കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.

താൽപര്യമുളളവർ വിശദമായ സി.വി, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 10  നകം triplewin.norka@kerala.gov.in  എന്ന ഇ-മെയിൽ ഐഡിയിലേയ്ക്ക്  അപേക്ഷിക്കണം. ഒൻപത് മാസം നീളുന്ന സൗജന്യ ജർമൻ ഭാഷാ പരിശീലനത്തിൽ (ഓഫ് ലൈൻ) പങ്കെടുക്കേണ്ടി വരും. ഇതിനായുളള അഭിമുഖം 2024 നവംബർ 13 മുതൽ 22 വരെ നടക്കും.  

ശമ്പളം

നഴ്സിംഗ് അസിസ്റ്റൻ്റ് തസ്തികയിൽ കുറഞ്ഞത് 2,300 യൂറോയും (ഏകദേശം 2,14,530 രൂപ) രജിസ്ട്രേഡ് നഴ്സ് അംഗീകാരത്തിന് ശേഷം 2800 യൂറോയും (2,61,167 രൂപ) ആണ് കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തിൽ A2 അല്ലെങ്കിൽ B1 പരീക്ഷയിൽ വിജയിക്കുന്നവർക്കും ഇതിനോടകം B1 യോഗ്യതയുളളവർക്കും 250 യൂറോ ബോണസിനും അർഹതയുണ്ടാകും. ഓവർടൈം അലവൻസുകൾ ഒഴികെയുള്ള തുകയാണിത്. 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്; www.norkaroots.org , www.nifl.norkaroots.org, ടോൾ ഫ്രീ നമ്പർ; 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്).

ENGLISH SUMMARY:

Germany Job Opportunity by Norka with minimum salary of Rs 2.60 lakhs.