TOPSHOT-INDIA-POLLUTION-HEALTH

TOPICS COVERED

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യമുള്ള വ്യവസായ, വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് സര്‍ക്കാര്‍. നോര്‍ക്ക–റൂട്സ് തയാറാക്കുന്ന ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ നിന്ന് പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് നൂറുദിവസത്തെ ശമ്പള വിഹിതം (വേജ് കോംപന്‍സേഷന്‍) ലഭിക്കും. താല്‍പര്യമുള്ളവര്‍ നോര്‍ക്ക നടപ്പാക്കുന്ന ‘നെയിം’ പദ്ധതിയില്‍ എംപ്ലോയര്‍ കാറ്റഗറിയില്‍ റജിസ്റ്റര്‍ ചെയ്യണം. പ്രവാസികേരളീയര്‍ക്ക് നാട്ടിൽ തൊഴിൽ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ‘നെയിം’ (നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്).

സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍.എല്‍.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് എംപ്ലോയറായി രജിസ്റ്റര്‍ ചെയ്യാം. ഓട്ടോമൊബീൽ, കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭംങ്ങള്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www.norkaroots.org വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതിൽ ഏതാണോ കുറവ് അതാണ് ശമ്പളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക. ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും.  പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും  അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെ എത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍  ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

pravasi-students

പ്രവാസി പുനരധിവാസത്തിനായുളള നോർക്ക-റൂട്ട്സിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികള്‍ക്കു പുറമേയാണ് ‘നെയിം’ പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ വിളിക്കാം. ടോള്‍ ഫ്രീ നമ്പറുകള്‍ : 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന് – മിസ്ഡ് കോള്‍ സര്‍വീസ്).

ENGLISH SUMMARY:

The Kerala government invites applications from businesses willing to employ returning NRIs, offering wage compensation for 100 days through the NORKA-Roots’ “NAME” (Norka Assisted & Mobilized Employment) initiative. Employers from sectors like automobile, construction, and hospitality can register under the scheme, which provides a maximum daily wage compensation of ₹400 or 50% of the wage, whichever is lower, for up to 50 employees per establishment. Eligible businesses include cooperatives, ESI/EPF-registered entities, startups, and private/public companies. The program aims to utilize the skills and experience of returning NRIs while enhancing job opportunities for them in Kerala.