TOPICS COVERED

കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അവസരം. ഓട്ടോമൊബീല്‍, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. നോര്‍ക്ക റൂട്ട്സ് വഴിയാണ് അപേക്ഷിക്കേണ്ടത്. 

പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (NAME) പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് (www.norkaroots.org) സന്ദര്‍ശിച്ച് ജനുവരി 31 നകം അപേക്ഷ നല്‍കാം. വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഫോണ്‍ 0471 -2770523. 

രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞവര്‍ക്കും സാധുവായ വിസ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം പദ്ധതി വഴി ലഭിക്കും. 

ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി 'നെയിം' പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും  അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം  തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍  ലഭ്യമാക്കുന്നതിനാണ് 'നെയിം' പദ്ധതി. ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്).

ENGLISH SUMMARY:

Returning expatriates can apply for various job openings in private sectors like automobile, MSME, finance, farmer producer companies, and manpower firms across districts like Thiruvananthapuram, Kollam, Thrissur, and Kozhikode through Norka Roots