മരുഭൂമിയിലെ പ്രതികൂലസാഹചര്യങ്ങളോട് പൊരുതി കഴിയുന്ന ഇടയജീവിതങ്ങളിലേക്ക് നോമ്പിന്റെ പുണ്യം തേടി ഇറങ്ങി ചെല്ലുകയാണ് ഷാർജയിലെ മലയാളി കുടുംബം. നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ ഉണ്ടാക്കി നേരിൽ കൊണ്ടുകൊടുകയാണ് അൻസലും സംഘവും. ഗൾഫിലെ ഇടയജീവിതങ്ങളുടെ അതിജീവനം നമ്മളറിഞ്ഞത് ബെന്യാമനിലൂടെയാണ്. നജീബിന്റെ ആടുജീവിതം ബ്ലെസിയിലൂടെയും പൃഥിരാജിലൂടെയും അഭ്രാപാളിയിലെത്തി നിൽക്കുമ്പോൾ മസ്റകളിലേക്കും ഉസ്ബകളിലേക്കുമാണ് ഇവരുടെ യാത്ര.