TOPICS COVERED

റാന്നി കൈപ്പുഴ സ്വദേശി ചുഴുകുന്നിൽ വീട്ടിൽ ജിൻസ് ജോസഫ് കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. 52 വയസായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മകന്‍ സ്കൂളില്‍ പോയി തിരിച്ചുവന്നിട്ടും വാതില്‍ തുറക്കാതായതോടെയാണ് സംശയം വന്നത്. ഉടന്‍ തന്നെ അയല്‍വാസികളുടെ സഹായത്തോടെ ഭാര്യയെ വിളിച്ചുവരുത്തി വാതില്‍ തുറക്കുകയായിരുന്നു. അബ്ബാസിയയിലെ ഫ്ലാറ്റിൽ കുഴഞ്ഞുവീണു കിടക്കുകയായിരുന്നു ജിന്‍സ്. 

ഉടൻ തന്നെ ജിന്‍സിനെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സബാഹ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. 

റാന്നി പ്രവാസി അസോസിയേഷൻ സജീവ അംഗമായിരുന്നു ജിൻസ്. മുൻപ് ഇസ ഹുസൈൻ അൽ യൂസഫി കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: ബിനോ ജിൻസ് (നഴ്സ് - സോഷ്യൽ അഫയേഴ്സ്). മക്കൾ: ആൻഡ്രൂ ജോസഫ് ജിൻസ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ), അൽമ അച്ചു ജിൻസ്, അൽസ മെറിൻ ജിൻസ് (ഇരുവരും നാട്ടിലാണ്). 

Ranni Kaippuzha native, Jins Joseph, from Chuzhukunnil House, passed away in Kuwait after collapsing:

Ranni Kaippuzha native, Jins Joseph, from Chuzhukunnil House, passed away in Kuwait after collapsing. He was 52 years old. The death occurred on Monday afternoon due to a heart attack. Suspicion arose when his son returned from school and found the door still locked.