student-died

TOPICS COVERED

കുവൈത്തിൽ മലയാളി വിദ്യാർഥിനി നിര്യാതയായി. പത്തനംതിട്ട മേക്കൊഴൂർ മോഡിയിൽ ജിജി സാമുവേലിന്റെയും ആശയുടെയും മകൾ ഷാരോൺ ജിജി ആണ് മരിച്ചത്. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. 

ചൊവ്വാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്തിൽ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ് ജിജി സാമുവേൽ. മാതാവ് ആശ ആരോഗ്യമന്ത്രാലയത്തിൽ ഫിസിയോതെറപ്പിസ്റ്റാണ്. സഹോദരി ആഷ്‌ലി,  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.

ENGLISH SUMMARY:

A young Malayali student tragically passed away in Kuwait due to a suspected heart attack. Sharon Gigi, daughter of Jiji Samwel and Asha from Modiyil, Meckozhoor in Pathanamthitta, was a Plus Two student at United Indian School in Abbasiya. The initial reports suggest cardiac arrest as the cause of death