ipcna-conference

വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  പതിനൊന്നാമത് രാജ്യാന്തര മാധ്യമ കോൺഫറൻസ് 2025 ഒക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വെച്ച് നടത്താന്‍ ധാരണയായി. കോൺഫറൻസ് വേദിയായ ഷെറാട്ടൺ ഹോട്ടലുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.  അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ മാധ്യമപ്രവർത്തകരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കളും, കമ്മ്യൂണിറ്റി നേതാക്കന്മാരും വേദി സന്ദർശിക്കുകയും ആവശ്യമായ ഒരുക്കങ്ങളെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കോൺഫറൻസ് നടത്താൻ അനുയോജ്യമായ വേദിയാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് മാധ്യമപ്രവർത്തകരും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും അഭിപ്രായപ്പെട്ടു. ന്യൂവാർക്ക് അരാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റ് മാത്രം അകലയെയാണ് ഈ ഹോട്ടൽ സമുച്ചയം നില കൊള്ളുന്നത്. ഈ വർഷത്തെ കോൺഫറന്‍സിലും കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രമുഖരായ മുതിർന്ന മാധ്യമപ്രവർത്തരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുമെന്നും ഭാരവാഹികള്‍  വ്യക്തമാക്കി.

      ENGLISH SUMMARY:

      The India Press Club of North America (IPCNA) will hold its 11th International Media Conference on October 9-11, 2025, at the Sheraton Hotel, Edison, New Jersey. The event will feature prominent journalists and political leaders from Kerala