TOPICS COVERED

പരിസ്ഥിതി പ്രവർത്തകർക്ക് 10 വർഷത്തെ ദീർഘകാല വീസ അവതരിപ്പിച്ചു ദുബായ്. ബ്ലു റസിഡൻസി എന്നാണ് ഈ വീസ അറിയപ്പെടുക. മന്ത്രിസഭാ യോഗത്തിന് ശേഷം ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്‌ ആണ് ഇക്കാര്യം അറിയിച്ചത്.

പരിസ്ഥിതിയെ സംരക്ഷിക്കാൻ അസാധാരണമായ സംഭവാനകളും പരിശ്രമങ്ങളും നടത്തിയവർക്കാണ് പത്ത് വർഷത്തേക്കുള്ള ബ്ലൂ റസിഡൻസി വീസ നൽകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത,, പരിസ്ഥിതിയുടെ സുസ്ഥിരതയുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്ന് വ്യക്തമാക്കിയാണ് യുഎഇ വൈസ് പ്രസിഡന്റ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പുതിയ വീസ പ്രഖ്യാപിച്ചത്. 2023ന് പിന്നാലെ 2024ഉം സുസ്ഥിരതാവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ഒട്ടേറെ പദ്ധതികളിലെ പുതിയ സംരംഭമാണ് ഇത്. ഇതിന് മുൻപ് ഗോൾഡൻ വീസയ്ക്ക് മാത്രമാണ് പത്ത് വർഷത്തെ കാലാവധി അനുവദിച്ചിരുന്നത്.  2019ൽ ആരംഭിച്ച ഗോൾഡൻ വീസ  വിവിധമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്കാണ് നൽകുന്നത്. വിവിധ രാജ്യക്കാരായ നിക്ഷേപകർ, കലാകാരൻമാർ, സംരംഭകർ, പ്രഫഷണലുകൾ വിദ്യാർഥികൾ അടക്കം ഒട്ടേറെപേർ‌ക്ക് ഇതിനകം ഗോൾഡൻ വീസ നൽകി കഴിഞ്ഞു.  2022 മുതൽ അഞ്ച് വർഷത്തെ കാലാവധിയുള്ള ഗ്രീൻ വീസയും രാജ്യം നൽകിവരുന്നുണ്ട്. പ്രഫഷണലുകൾ, ഫ്രീലാൻസേഴ്സ്, നിക്ഷേപകർ, സംരംഭകർ എന്നിവർക്കാണ് അഞ്ച് വർഷത്തെ ഗ്രീൻ വീസ നൽകുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബ്ലൂ റസിഡൻസി വീസയുടെ പ്രഖ്യാപനം.

ENGLISH SUMMARY:

Dubai has introduced a 10-year long-term visa for environmental activists