TOPICS COVERED

മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന ഏജന്റുമാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് . കോണ്‍സുലേറ്റ് അംഗീകരിച്ച നിരക്കുകള്‍ മാത്രമേ ഏജന്റുമാര്‍ ഈടാക്കാവൂ എന്നാണ് നിര്‍ദേശം. വിവിധ എമിറേറ്റുകളിലായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകരിച്ച പാനലില്‍ ഉള്‍പ്പെട്ട കമ്മ്യൂണിറ്റി അസോസിയേഷനുകള്‍സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ആവശ്യങ്ങള്‍ക്ക് പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്റെ (PBSK) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന +971-0507347676, 800 46342 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് നോര്‍ക്ക അറിയിച്ചു.

ENGLISH SUMMARY:

Repatriation Fees For Expats Remains Dubai Indian Consulate Warns Against Agents.