ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയിലെ ഗാര്‍ഹിക അതിക്രമങ്ങള്‍ തടയാന്‍ വിപുലമായ പ്രചാരണപരിപാടിയുമായി ചെങ്ങായിമാര്‍ ഓസ്ട്രേലിയ എന്ന കൂട്ടായ്മ. സ്ത്രീകള്‍ അവരുടെ ശക്തിയും ശബ്ദവും തിരിച്ചറിയുക എന്ന് പ്രഖ്യാപിച്ച് "Claim Your Voice" എന്ന തലവാചകത്തോടെ തുടങ്ങിയ പ്രചാരണപരിപാടിക്ക് ലോകവനിതാദിനത്തില്‍ തുടക്കമായി
സിഡ്നിയില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ ശ്രീനി പിള്ളമാരി മുഖ്യാതിഥിയായിരുന്നു. കുടുംബ സമാധാനം ഉറപ്പാക്കുന്നതിനും അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനും ചെങ്ങായിമാര്‍ കൂട്ടായ്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്ന് ശ്രീനി പിള്ളമാരി പറഞ്ഞു. പരിപാടിയുടെ പ്രചാരണാര്‍ഥം തെരുവില്‍ സംഘനൃത്തപരിപാടിയും സംഘടിപ്പിച്ചു .
2022 ഫെബ്രുവരി 11ന് ശ്രീലക്ഷ്മി നായരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ചെങ്ങായിമാര്‍– ഓസ്ട്രേലിയ എന്ന സൗഹൃദക്കൂട്ടായ്മ ഇതിനോടകം ഒട്ടേറെ സ്ത്രീശാക്തീകരണ പരിപാടികള്‍ ഓസ്ട്രേലിയയില്‍ ഉടനീളം സംഘടിപ്പിച്ചു .
ഓസ്ട്രേലിയയിലെ ഇന്ത്യന്‍വംശജരായ സ്ത്രീകള്‍ക്കിടില്‍ സുസ്ഥിര ബന്ധങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ പ്രവര്‍ത്തനം. സിഡ്നി മെല്‍ബണ്‍ എന്നിവിടങ്ങില്‍ പതിവായി കൂട്ടായ്മയുടെ യോഗം ചേര്‍ന്ന് ഇന്ത്യന്‍ വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം തേടുകയും ചെയ്യുന്നുണ്ട്.