indigo-airlines-passangers

TOPICS COVERED

യുഎഇയിലേക്ക് വരുന്ന സന്ദർശക വീസക്കാരോടുള്ള നിലപാട് കർശനമാക്കി ഇൻഡിഗോ എയർലൈൻസ്. മതിയായ രേഖകളും ആവശ്യത്തിന് പണവുമില്ലാതെ എത്തുന്നവരെ ഇൻഡിഗോയിൽ  യാത്രചെയ്യാൻ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്ര ടിക്കറ്റ്, താമസിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ, യാത്രാക്കാലയളവിൽ ചെലവഴിക്കാനുള്ള മതിയായ തുക എന്നിവ കൈവശമുണ്ടായിരിക്കണം.

ഇക്കാര്യം വ്യക്തമാക്കി ട്രാവൽ ഏജന്റുമാർക്കാണ് സർക്കുലർ അയച്ചിരിക്കുന്നത്. യുഎഇ യാത്രാനിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് നടപടിയെന്നും സർക്കുലറിൽ പറയുന്നു.

ENGLISH SUMMARY:

Indigo Airlines has tightened its stance on visitor visas