ടിക്കറ്റു നിരക്കിൽ വൻ ഇളവുമായി ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള യാത്രകൾക്ക് ഇന്ന് മുതൽ 31 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മസ്കത്തിൽ നിന്ന് സലാലയിലേക്കും തിരിച്ചും 19 ഒമാനി റിയാൽ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യൻ നഗരങ്ങളായ ഡൽഹി, ജയിപ്പൂർ, ലക്കനൗ, കോഴിക്കോട്, എന്നിവടങ്ങളിലേക്കും 25 ഒമാനി റിയാൽ മുതൽ ആണ് ടിക്കറ്റ് നിരക്കുകൾ. 7 കിലോ ഹാൻഡ് ലഗേജ് അനുവദിക്കുന്ന "ലൈറ്റ് ഫെയർ" വിഭാഗത്തിലെ ബുക്കിങ്ങുകൾക്ക് മാത്രമാണ് ഇളവ് ലഭിക്കുക .