TAGS

ക്രിപ്റ്റോ കറൻസി ഉടമ ഇന്ത്യയിൽ ‍മരിച്ചതോടെ  ക്രിപ്റ്റോ കറൻസി നിക്ഷേപം പിൻവലിക്കാനോ മാറ്റം വരുത്താനോ സാധിക്കാതെ സ്ഥിതിയിൽ നിക്ഷേപകർ. കഴിഞ്ഞ ഡിസംബറിലാണ് ക്രോൺസ് രോഗം ബാധിച്ച് മുപ്പതുകാരനായ  ഗെറാള്‍ഡ് കോട്ടണ്‍ മരണമടഞ്ഞത്. ഡിസംബറില്‍ ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ സന്നദ്ധസേവനത്തിനിടെയാണ് ഗെറാള്‍ഡ് മരണമടഞ്ഞത്. കുടലിനെ ബാധിച്ച ക്രോണ്‍സ് രോഗത്തെ (Crohn's disease) തുടര്‍ന്നാണ് മരണം. വയറ്റില്‍ കടുത്ത എരിച്ചിലും സ്തംഭനവും അനുഭവപ്പെട്ട ഗെറാള്‍ഡ് ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ഗെറാള്‍ഡിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് ക്വാഡ്രിഗ സി.എക്‌സ് (Quadriga CX) ജനുവരി 14ന് ഫെയ്സ്ബുക്കിൽ അറിയിപ്പ് നൽകിയിരുന്നു. 

ക്രിപ്റ്റോകറന്‍സിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ക്വാട്രികയുടെ പാസ്‍വേഡ് അറിയാവുന്ന ഏക വ്യക്തി മരിച്ചുപോയ കോട്ടണ്‍ മാത്രമാണ്. ഇതോടെ ക്രിപ്റ്റോകറന്‍സി നിക്ഷേപം പിന്‍വലിക്കാനോ മാറ്റം വരുത്താനോ മറ്റാര്‍ക്കും സാധിക്കാത്ത സ്ഥിതി വന്നു.  145 മില്ല്യൻ ഡോളർ (ഏകദേശം 1037.11 കോടി രൂപ). ഉടമയുടെ മരണത്തെ തുടര്‍ന്ന് കൈകാര്യം ചെയ്യാന്‍ കഴിയാതെ കുടങ്ങിക്കിടക്കുന്നു. 

ബിറ്റ്കോയിന്‍, ലൈറ്റ്കോയിന്‍, എത്തൂറിയം തുടങ്ങിയ ക്രിപ്റ്റോകറന്‍സികളുടെ സുഗമമായ വ്യാപാരമാണ് ക്വാട്രികയിലൂടെ നിക്ഷേപകര്‍ നടത്തിയിരുന്നത്. 

ക്വാട്രികയില്‍ 363,000 രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഗെറാള്‍ഡ് കോട്ടന്റെ പ്രധാന കമ്പ്യുട്ടറിലാണ് ബിറ്റ്‌കോയിന്‍ നിക്ഷേപത്തിന്റെ പാസ്‌വേര്‍ഡ് സൂക്ഷിച്ചിരുന്നത്. കോട്ടന്‍റെ പ്രധാന കമ്പ്യൂട്ടര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുവെന്ന് ഭാര്യ ജെന്നിഫര്‍ റോബര്‍ട്ട്സണ്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. അദ്ദേഹം മരിച്ചതോടെ പ്ലാറ്റ്ഫോമില്‍ നിക്ഷേപിച്ചേക്കുന്ന 180 മില്യണ്‍ കനേഡിയന്‍ ഡോളര്‍ ക്രിപ്റ്റോകറന്‍സി കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും ജെന്നിഫര്‍ വിശദീകരിക്കുന്നു. 

കോട്ടന്റെ ലാപ്ടോപ് ഉപയോഗിച്ചാണ് ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തിയിരുന്നതെന്ന് എന്നാണ്. ഇത് എൻക്രിപ്റ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതുമാണ്. ഇതിനാൽ മറ്റൊരാൾക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കി പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് അവർ പറയുന്നത്. കോട്ടണ്‍ ഉപയോഗിച്ചിരുന്ന പാസ്‌വേർഡ്, റിക്കവറി കീ എന്നിവ അറിയില്ലെന്നും ഭാര്യ പറഞ്ഞു. അദ്ദേഹം ഈ രേഖകൾ എവിടെയും എഴുതി വെച്ചതായി കണ്ടെത്താനുമായില്ല.

ജെറാള്‍ഡിന്റെ മരണശേഷവും കമ്പനിയുടെ ഓട്ടോമാറ്റിക് സിസ്റ്റം പണം സ്വീകരിച്ചിരുന്നു. ജനുവരി 26നു ഡയറക്ടര്‍മാര്‍ ഇടപെട്ടാണ് അതു നിർത്തിയത്. ജനുവരി 31ന് കമ്പനി നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്നു പറഞ്ഞ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഈ മാസം വാദം കേള്‍ക്കും.